Register Login

ആമുഖം

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷനും മറ്റ് ധനസഹായങ്ങളും അനുവദിക്കുന്നതിനും വേണ്ടിയാണ് ക്ഷീര കര്‍ഷക ക്ഷേമനിധി രൂപീകരിച്ചിട്ടുള്ളത് .

ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാമൂഹികമായും സാ൩ത്തികമായും ഉന്നമനം ഉറപ്പാക്കുക, പാലു‍‍ല്‍‌പ്പാദനരംഗത്ത് കേരളത്തെ സ്വയം പര്യാപ്തമാക്കുക, സഹകരണ മേഖല ശക്തിപ്പെടുത്തുക, കൂടുതല്‍ യുവജനങ്ങളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുക എന്നിവയാണ് ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍. ഭാരതത്തില്‍ തന്നെ ഇദംപ്രഥമമായ ഒരു സംരംഭം ആണ് ഇത്.

കേരള ക്ഷീര വികസന വകുപ്പിന്‍റെ‍ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥറരെ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചു വരുന്നത്. ജില്ല ബ്ലോക്ക്‌ തലങ്ങളിലും ക്ഷീര വികസന വകുപ്പിന്‍റെ ഓഫീസുകള്‍ വഴിയാണ് ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ക്ഷേമനിധിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏതെങ്കിലും പ്രാഥമിക ക്ഷീര സംഘം വഴി ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത്‌ 500 ലിറ്റര്‍ പാല്‍ വിപണനം ചെയ്തിട്ടുള്ള ഏതൊരു ക്ഷീര കര്‍ഷകനും 18 വയസ്സ് പൂര്‍ത്തീകരിച്ചാല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്. ക്ഷേമനിധിയില്‍ നിന്നും അനുവദിച്ചു വരുന്ന അനുകൂല്യങ്ങള്‍ക്ക് ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാണ്‌. ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ അംഗത്വ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനയാണ് സ്വീകരിച്ചു വരുന്നത്. ക്ഷീര കര്‍ഷകരില്‍ നിന്നും പ്രാഥമിക ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മയില്‍ നിന്നും അംശദായ രൂപേണ സ്വീകരിക്കുന്ന തുക ഉപയോഗിച്ചാണ് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. കൂടാതെ ക്ഷീരസുരക്ഷ പദ്ധതിക്കും പെന്‍ഷന്‍റെ ഒരു വിഹിതം നല്‍കുന്നതിനും ബഹു. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നുണ്ട്.