Register Login

 ഉത്ഭവം  

കേരള സംസ്ഥാനത്തി‍‍‍‍ല്‍ കന്നുകാലി വള൪ത്തലി‍‍‍‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷനും മറ്റു ധനസഹായങ്ങളും നല്‍കുന്നതിനും വേണ്ടി ബഹു. സര്‍ക്കാറിന്റെ  24.08.2005 തീയതിയിലെ  ഓര്‍ഡിനന്‍സ് (16250/ലെഗ്.യൂണി.3/2005/നിയമം ) പ്രകാരം കേരള ക്ഷീരകര്‍ഷക ക്ഷേമനിധി നിലവി‍‍ല്‍ വന്നു. ‌

 ഉദ്ദേശ്യം

ക്ഷീര മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സാമൂഹിക സാ൩ത്തിക ഉന്നമനം ഉറപ്പാക്കുക, പാലു‍ല്പ്പാദന രംഗത്ത് സ്വയം പര്യാപ്തത നേടുക, സഹകരണ മേഖല ശക്തിപ്പെടുത്തുക, കൂടുതല്‍ യുവജനങ്ങളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ്  ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഇദംപ്രഥമമായി ക്ഷീരകര്‍ഷക ക്ഷേമനിധി ആരംഭിച്ചത്.  

ലക്ഷ്യം 

കേരള സംസ്ഥാനത്തില്‍ സഹകരണമേഖലയി‍ല്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് താഴെ പറയുന്ന ആനുകൂല്യങ്ങ‍ള്‍  അനുവദിയ്ക്കുക -

1. ക്ഷീരകര്‍ഷക പെന്‍ഷ൯, 2. അവശതാ പെന്‍ഷ൯, 3. കുടുംബ പെന്‍ഷ൯

4. വിവാഹധനസഹായം, 5. വിദ്യാഭ്യാസധനസഹായം,6ക്ഷീരസുരക്ഷ പദ്ധതി

7സംസ്ഥാനതലത്തില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്, 

8ജില്ലാ തലത്തില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് 

9മരണാനന്തരധനസഹായം 

കാഴ്ചപ്പാട് 

കേരള സംസ്ഥാനത്തി‍‍‍ല്‍ സഹകരണമേഖലയി‍‍‍ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ഷീരകര്‍ഷകരെയും ക്ഷേമനിധിയുടെ പരിരക്ഷയ്ക്കുള്ളി‍‍‍ല്‍ കൊണ്ടുവരിക. അര്‍ഹരായ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ധനസഹായങ്ങ‍ള്‍   ‍സമയ ബന്ധിതമായി അനുവദിയ്ക്കുകസുസ്ഥിരമായ ഒരു തൊഴി‍‍‍ല്‍ മേഖല എന്ന് ഉറപ്പാക്കി കൂടുത‍ല്‍  യുവജനങ്ങളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിച്ച് കേരളത്തെ പാലു‍ല്‍‌പാദനത്തി‍‍ല്‍ സ്വയം പര്യാപ്തമാക്കുക എന്ന കാഴ്ചപ്പാടിലാണ്  ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്.