Register Login

 

ക്ഷേമനിധി അംഗത്വം 

ക്ഷീരകര്‍‍ഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങ‍ള്‍   ലഭിയ്ക്കുന്നതിന് അടിസ്ഥാനപരമായി വേണ്ടത് ക്ഷേമനിധി അംഗത്വമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു പ്രാഥമിക ക്ഷീരസഹകരണസംഘത്തി‍‍‍ല്‍ ഒരു സാ൩ത്തിക വര്‍ഷം കുറഞ്ഞത് 500 ലിറ്റ൪ പാല്‍ അളന്നിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും 18 വയസ്സ് പൂ൪ത്തിയാകുന്നമുറയ്ക്ക് 100/- രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ച് ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.   

ക്ഷേമനിധി പെന്‍ഷ‍ന്‍

ക്ഷേമനിധി നിയമപ്രകാരം രണ്ട് രീതിയിലാണ്  പെന്‍ഷ‍ന്‍  അനുവദിച്ച് വരുന്നത്. 

13.04.2007 ന് മു‍‍‍ന്‍പായി ക്ഷേമനിധി അംഗത്വം എടുത്തിട്ടുള്ള ക്ഷീരകര്‍ഷകര്‍ക്ക് അവര്‍  പാലളക്കുന്ന പ്രാഥമിക ക്ഷീരസഹകരണ സംഘത്തില്‍  അംഗത്വം നേടിയതിന് ശേഷം 500 ലിറ്റര്‍  പാലളവ് ഉള്ള ഏതെങ്കിലും അഞ്ച് സാ൩ത്തിക വര്‍ഷം പൂര്‍ത്തിയാവുകയും അറുപത് വയസ്സ് തികയുകയും ചെയ്യുന്നമുറയ്ക്ക് പെന്‍ഷ‍ന്‍  ലഭിക്കുന്നു.

13.04.2007 മുതല്‍ ക്ഷേമനിധി അംഗത്വം എടുത്തിട്ടുള്ള ക്ഷീരക‍ര്‍ഷകര്‍ക്ക് ക്ഷേമനിധി അംഗത്വം എടുത്തതിനുശേഷം 500 ലിറ്റ‍൪ പാലളവ് ഉള്ള ഏതെങ്കിലും അഞ്ച് സാമ്പത്തിക  വര്‍ഷം പൂര്‍ത്തിയാവുകയും അറുപത് വയസ്സ് തികയുകയും ചെയ്യുന്നമുറയ്ക് പെന്‍ഷ‍ന്‍  ലഭിക്കുന്നു.
 നിലവില്‍ പ്രതിമാസം 500/ -രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. 

അവശതാ പെന്‍ഷ‍ന്‍

40% ല്‍‌ കൂടുതല്‍  അംഗവൈകല്യമോ, മാരകമായ രോഗങ്ങളോ കാരണം തുടര്‍ന്ന് പശുവളര്‍ത്തലി‍‍‍‍ല്‍‌ ഏര്‍പ്പെടാ‍‍ന്‍ സാധിക്കാത്ത ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമനിധി അംഗത്വവും, ഏതെങ്കിലും അഞ്ച് സാ൩ത്തിക വര്‍ഷങ്ങളി‍‍‍‍‍ല്‍ അഞ്ഞൂറ് ലിറ്ററില്‍ കുറയാതെ പാലളവും ഉള്ളപക്ഷം അവശതാ പെന്‍ഷ‍നു അര്‍ഹതയുണ്ടായിരിക്കുന്നതാണ്.ഇവര്‍ക്ക് അറുപത് വയസ്സ് പൂര്‍ത്തിയായിരി ക്കണമെന്ന നിബന്ധന ഇല്ല.

 നിലവില്‍ പ്രതിമാസം 500/ -രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.  

കുടുംബ പെന്‍ഷ‍ന്‍

ക്ഷീരകര്‍ഷക പെന്‍ഷണ‍൪ മരണപ്പെടുമ്പോ‍‍ള്‍  അനന്തരാവകാശിക്ക് കുടുംബപെന്‍ഷ‍‍‍‍‍നു അര്‍ഹതയുണ്ട്. കുടുംബപെന്‍ഷന്‍  ലഭിക്കുന്നതിനായി  പെന്‍ഷന‍ര്‍ അപേക്ഷയോടൊപ്പം അനന്തരാവകാശിയെ നിര്‍ദ്ദേശിച്ചുകൊണ്ട് നോമിനേഷ‍ന്‍  ഫോറം സമര്‍പ്പിച്ചിട്ടുണ്ടായിരിക്കണം.

നിലവില്‍ പ്രതിമാസം 150/- രൂപയാണ് കുടുംബപെന്‍ഷനായി നല്‍കുന്നത്. 

വിദ്യാഭ്യാസ ധനസഹായം

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിച്ചുവരുന്നു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, ഗ്രാജുവേഷന്‍, പോസ്റ്റ് ഗ്രാജൂവേഷന്‍, പ്രൊഫഷണല്‍  എന്നീ തലങ്ങളി‍ല്‍ മികച്ച നിലവാരത്തി‍‍‍ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവി‍‍‍ല്‍ ധനസഹായം അനുവദിച്ചു വരുന്നത്. ഓരോ ബ്ലോക്കിലും പരിഗണിക്കേണ്ട ധനസഹായ അപേക്ഷകളുടെ എണ്ണം തൊട്ട് മു‍ന്‍പത്തെ വര്‍ഷത്തെ പാലളവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
ബ്ലോക്ക് തലത്തില്‍ ക്ഷീരവികസന ഓഫീസ‍ര്‍
  ചെയര്‍മാനായി, ഡെയറി ഫാം ഇന്‍സ്ട്രക്ട‍ര്‍ , ആപ്കോസ്  പരമ്പരാഗത  സംഘങ്ങളെ പ്രതിനിധികരിച്ച് പ്രസിഡന്‍റുമാ‍‍‍ര്‍, സംഘം സെക്രട്ടറിമാ‍‍‍ര്‍, എന്നിവരടങ്ങിയ ഒരു കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. എല്ലാ വിഷയത്തിലും ഡി ഗ്രേഡിന് മുകളിലെങ്കിലും ലഭിച്ചവരെ മാത്രമേ ധനസഹായത്തിനായി പരിഗണിക്കുകയുള്ളു.  

മരണാനന്തരധനസഹായം

ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളായ ക്ഷീരകര്‍ഷക‍ന്‍  മരണപ്പെടുന്ന വേളയില്‍ മരണാനന്തരകര്‍മ്മങ്ങ‍ള്‍   നടത്തുന്നതിനുള്ള ധനസഹായമായാണ് ഇത് അനുവദിച്ചുവരുന്നത്. ക്ഷീരകര്‍ഷക‍ന്‍ പാലളക്കുന്ന ക്ഷീരസംഘത്തി‍‍‌‍ല്‍ നിന്നും മരണാനന്തര കര്‍മ്മങ്ങളുടെ അത്യാവശ്യ ചെലവുക‌ള്‍ക്കായി  തുക ലഭിക്കുന്നതായിരിക്കും. 3000/- രൂപയാണ് ധനസഹായമായി അനുവദിച്ചു വരുന്നത്. അപേക്ഷയും ആവശ്യമായ രേഖകളും സമര്‍പ്പിക്കുന്നമുറയ്ക്ക് ക്ഷേമനിധിയി‍‍‍ല്‍ നിന്നും ക്ഷീരസംഘത്തി‍നു തുക അനുവദിയ്ക്കുന്നു

ക്ഷീരസുരക്ഷാ പദ്ധതി  

ക്ഷീരകര്‍ഷക ക്ഷേമനിധി അഗങ്ങളായ ക്ഷീരക൪ഷകര്‍ക്ക് അപകടമരണം, സ്ഥായിയായ അംഗവൈകല്യം , മാരകരോഗങ്ങള്‍, സാംക്രമിക രോഗങ്ങ‍ങ്ങ‍ള്‍ , ജന്തുജന്യ രോഗങ്ങള്‍, പേവിഷബാധ, പാമ്പുകടി , ക്ഷീരവൃത്തിയുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള മാരകമായ പരിക്കുകള്‍ എന്നിവയുടെ ചികിത്സയ്ക്കായി ധനസഹായങ്ങള്‍  ക്ഷീരസുരക്ഷ പദ്ധതി പ്രകാരം നല്‍കി വരുന്നു.
ഓരോ വര്‍ഷവും ബഹു. സര്‍ക്കാ‍‍‍ര്‍ അംഗീകരിച്ച് തരുന്ന സ്കീം പ്രകാരമാണ് ധനസഹായങ്ങളുടെ തുകയും എണ്ണവും തീരുമാനിക്കുന്നത്. നിശ്ചിത പരിധിയ്ക്കുള്ളില്‍ ആദ്യം ലഭിക്കുന്ന അപേക്ഷകളുടെ മുന്‍ഗണനാ ക്രമത്തിലാണ് ധനസഹായങ്ങള്‍ അനുവദിച്ച് വരുന്നത്.

അവാര്‍ഡ്

സംസ്ഥാനതലത്തില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്

 പാല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് ക്ഷേമനിധി ബോര്‍ഡ് മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍‍ഡ് നല്‍കി വരുന്നത്. കേരളത്തിലെ ഒരു ക്ഷീരസംഘം വഴി ഏറ്റവും കൂടുതല്‍ പാലളന്ന ക്ഷീരകര്‍ഷകനാണ് വര്‍ഷത്തി‍‍‍ല്‍ ഒന്ന് എന്ന കണക്കിന് നല്‍‍കി വരുന്നത്.  നിലവി‍‍‍‍‍‍‍‍‍ല്‍‌  5000/- രൂപയാണ് അവാര്‍ഡ് തുക. 

ജില്ലാ തലത്തില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് 

പാല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് ക്ഷേമനിധി ബോര്‍ഡ് മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍‍ഡ് നല്‍കി വരുന്നത്. ജില്ലയിലെ ഒരു ക്ഷീരസംഘം വഴി ഏറ്റവും കൂടുതല്‍ പാലളന്ന വ്യക്തിക്കാണ് നല്‍‍കി വരുന്നത്. നിലവി‍‍‍‍ല്‍ 5000/- രൂപയാണ് അവാര്‍ഡ് തുക