Register Login

FAQS

ക്ഷീരകര്‍ഷകന്റെ ആണ്‍മക്കളുടെ വിവാഹത്തിന് വിവാഹധന സഹായത്തിനുള്ള അര്‍ഹതയുണ്ടോ?

ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് മാത്രമേ വിവാഹ ധനസഹായ പദ്ധതി പ്രകാരം ധനസഹായം ലഭിയ്ക്കുകയുള്ളു.

ക്ഷീരകര്‍ഷക ക്ഷേമനിധി സംബന്ധിച്ച വിവരങ്ങ‍ള്‍ കര്‍ഷക‍ര്‍ക്ക് എവിടെ നിന്നെല്ലാം ലഭിക്കും?

ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ഹെഡ് ഓഫീസി‍ല്‍ നിന്നും നേരിട്ടോ, ടെലിഫോണ്‍ മുഖേനയോ, ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ഓഫീസറുടെ കാര്യാലയത്തി‍ല്‍ നിന്നോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസറുടെ കാര്യാലയത്തി‍ല്‍ നിന്നോ, പ്രാഥമിക ക്ഷീരസഹകരണസംഘങ്ങളില്‍ നിന്നോ ക്ഷേമനിധി സംബന്ധമായ വിവരങ്ങ‍ള്‍ അറിയുവാ‍ന്‍ സാധിക്കും

ക്ഷീരകര്‍ഷക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍‍ക്കും ക്ഷേമനിധി ഓഫീസിലേയ്ക്ക് നേരിട്ട് അപേക്ഷിക്കുവാ‍ന്‍ സാധിക്കുമോ?

സാധിക്കുകയില്ല. ക്ഷീരകര്‍ഷക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പാലളക്കുന്ന ക്ഷീരസംഘം മുഖേന മാത്രമേ അപേക്ഷിക്കുവാ‍ന്‍ സാധിക്കുകയുള്ളു.

ക്ഷീരകര്‍ഷക പെന്‍ഷണര്‍മാ‍ര്‍ അംശദായം അടയ്ക്കണ്ടതുണ്ടോ?

ക്ഷീരകര്‍ഷക ക്ഷേമനിധി നിയമപ്രകാരം ക്ഷീരസംഘത്തി‍ല്‍ പാലളക്കുന്ന ഓരോ ക്ഷീരകര്‍ഷകനും 20/- രൂപ വീതം അംശദായം പ്രതിമാസം അടയ്ക്കേണ്ടതായുണ്ട്. പെന്‍ഷണ‍ര്‍ പാലളക്കുന്നു എങ്കി‍ല്‍ അംശദായം അടയ്ക്കാ‍ന്‍ ബാദ്ധ്യസ്ഥനാണ്.

ക്ഷേമനിധിയിലേയ്ക്ക് ക്ഷീരകര്‍ഷക൪ അടയ്ക്കുന്ന അംശദായം തിരികെ ലഭിക്കുമോ?

ക്ഷേമനിധിയുടെ പ്രധാന വരുമാനസ്രോതസ്സാണ് ക്ഷീരകര്‍ഷകരി‍ല്‍ നിന്നും , പ്രാഥമിക ക്ഷീരസഹകരണസംഘങ്ങളി‍ല്‍ നിന്നും, മില്‍മയി‍ല്‍ നിന്നും സംഭരിക്കുന്ന അംശദായം. ക്ഷീരസംഘത്തില്‍ പാ‍ല്‍ അളക്കുന്ന ക്ഷീരകര്‍ഷക‍ര്‍ തന്റെ അംശദായ വിഹിതമെന്ന നിലയ്ക്കാണ് 20/- രൂപ അടയ്ക്കുന്നത്. ആയത് തിരികെ ലഭിക്കുന്നതല്ല.

ക്ഷീരസുരക്ഷാ പദ്ധതി പ്രകാരം ധനസഹായം ലഭിയ്കക്കുന്നതിനുള്ള മുന്‍ഗണനാക്രമം എന്താണ്?

ഓരോ സാ൩ത്തിക വര്‍ഷവും ബഹു.സര്‍ക്കാരി‍ല്‍ നിന്നും അംഗീകരിച്ചു ലഭിയ്കന്ന സ്കീം പ്രകാരമാണ് ക്ഷീരസുരക്ഷ പദ്ധതി പ്രകാരമുള്ള ധനസഹായങ്ങള്‍ അനുവദിച്ചു വരുന്നത്. ക്ഷീരസുരക്ഷാ പദ്ധതിയില്‍ പറഞ്ഞിട്ടുള്ള ഓരോ ഇനത്തിലും നിശ്ചിത എണ്ണം അപേക്ഷക‍ള്‍ മാത്രമേ പരിഗണിക്കുവാ‍ന്‍ സാധിക്കുകയുള്ളു. നിശ്ചിത പരിധിയ്ക്കുള്ളി‍ല്‍ ആദ്യം ലഭിക്കുന്ന അപേക്ഷകള്‍ക്കാണ് നിലവി‍ല്‍ ധനസഹായം അനുവദിച്ചുവരുന്നത്.

ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷക‍ള്‍ ക്ഷീരസംഘം സെക്രട്ടറി സ്വീകരിക്കാതിരുന്നാല്‍ എന്ത് ചെയ്യണം?

കേരളത്തിലെ എല്ലാ പ്രാഥമിക ക്ഷീരസഹകരണസംഘങ്ങളും ക്ഷീരവികസന വകുപ്പിന്‍റെ ഭരണനിയന്ത്രണത്തിലാണ്. ക്ഷേമനിധി സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായി ആവശ്യമായ സാക്ഷ്യപ്പെ‍ടുത്തലുക‍ള്‍ സഹിതം ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതിന്‍റേയും ഉത്തരവാദിത്വം ക്ഷീരസംഘത്തിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസ‍ര്‍ എന്ന നിലയ്ക്ക് സംഘം സെക്രട്ടറിയി‍ല്‍ നിക്ഷ്പിതമാണ്. ആയത് പാലിക്കപ്പെടാത്തപക്ഷം ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം പരാതി നല്‍കാവുന്നതാണ്.

ഓണ്‍ലൈന്‍ ആയി അംഗത്വ ട്രാന്‍സ്ഫര്‍ നടത്തുന്നത് എങ്ങനെ?

പെന്‍ഷന്‍ അനുവദിക്കുന്നത് വരെ അംഗത്വം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ക്ഷീര കര്‍ഷകന്റെ പ്രൊഫൈല്‍ പേജില്‍ ഇതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഏതു സംഘത്തിലേക്കാണോ അംഗത്വം മാറി നല്‍കേണ്ടത് എന്ന് നല്‍കി സമര്‍പ്പിച്ചാല്‍ അംഗത്വം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നത്‌. അംഗത്വം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിനു ക്ഷീര വികസന ഓഫീസര്‍ക്ക് തീരുമാനിക്കാവുന്നതാണ്