Register Login

KDFWF Assistances

 

ക്ഷേമനിധിയില്‍ നിന്നും നല്‍കി വരുന്ന
വിവിധ ആനുകൂല്യങ്ങള്‍
ക്രമ നമ്പര്‍
ഇനം
തുക (രൂപ)
യോഗ്യത മാനദണ്ഡം
1
പെന്‍ഷന്‍ 1100 കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘങ്ങള്‍ വഴി ഏതെങ്കിലും 5 സാമ്പത്തിക വര്‍ഷങ്ങള്‍ കുറഞ്ഞത്‌ 500 ലിറ്റര്‍ വീതം പാല്‍ അളക്കുകയും 60 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്ന അംഗത്തിന് പെന്‍ഷന് യോഗ്യത.
2
കുടുംബപെന്‍ഷന്‍ 150 പെന്‍ഷനര്‍ മരണപ്പെടുമ്പോള്‍ അനന്തരാവകാശിക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നു.
3
വിവാഹധനസഹായം 5000 ക്ഷേമനിധി അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് നല്‍കുന്ന ധനസഹായം.
4
മരണാനന്തരധനസഹായം 3000 ക്ഷേമനിധി അംഗം മരണപ്പെടുമ്പോള്‍ മരണാന്തര കര്‍മങ്ങള്‍ നടത്തുന്നതിന് കുടുംബത്തിനു നല്‍കുന്നു.
5
വിദ്യാഭ്യാസ ധനസഹായം പഠിത്തത്തില്‍ മികവു പുലര്‍ത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ധനസഹായം.
എസ്.എസ്.എല്‍ സി 1000
പ്ലസ്സ് 2 തലം 1500
ഡിഗ്രി തലം 2000
പ്രൊഫഷണല്‍ തലം 2500
6
മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് 5000 ഓരോ ജില്ലയിലെയും മികച്ച ക്ഷീര കര്‍ഷകന് നല്‍കുന്ന ആനുകൂല്യം.
7
ക്ഷീരസുരക്ഷ പദ്ധതി ക്ഷേമനിധി അംഗങ്ങളുടെ വിവിധങ്ങളായ രോഗങ്ങളുടെ ചികിത്സക്ക് നല്‍കുന്ന ധനസഹായം.
അപകടമരണം സംഭവിച്ചവര്‍ക്ക് 50000
മാരകരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് 15000
അപകടം, സ്ട്രോക്ക് എന്നിവമൂലമുണ്ടാകുന്ന സ്ഥായിയായ അവശതയ്ക്ക് 10000
പകര്‍ച്ചവ്യാധി, പശുപരിപാലനത്തിനിടെ ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകള്‍ക്ക്, പാമ്പുകടി, പേവിഷബാധ തുടങ്ങിയവയുടെ ചികിത്സാധനസഹായം 2000