Register Login

ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ഓണ്‍ലൈ‍ന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകര സംവിധാനമായ ക്ഷീരസചേതനയുടെ ഉത്ഘാടനം ബഹു. വിവര സാങ്കേതിക വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തി‍ല്‍ 2015  ജൂലൈ മാസം 6  തിങ്കളാഴ്ച ഐ .ടി പ്രിന്‍സിപ്പ‍ല്‍  സെക്രട്ടറി ശ്രീ. പി.എച്ച് കുര്യന്‍ ഐ.എ .എസ്  നിര്‍വഹിച്ചു. ഡിജിറ്റല്‍ ഇന്ത്യ വീക്കിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ക്ഷീര കര്‍ഷകനും പെന്‍ഷറുമായ ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ശ്രീ. ജോണ്‍ ജേക്കബ്‌ വള്ളക്കാലിലിന്റെ  ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചായിരുന്നു ഉത്ഘാടനം. ഇതോടെ ധാര്‍ ഡാറ്റാബേസിലെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ അദ്യത്തെ സംരംഭം ആയി മാറിയിരിക്കുകയാണ് ക്ഷേമനിധിയുടെ ക്ഷീര സചേതന പ്ലിക്കേഷന്‍. ക്ഷേമനിധിയുടെ ഈ നൂതന  സംരംഭം മറ്റ് സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്ന്  ഉത്ഘാടനം നിര്‍വഹിച്ച് സംസാരിച്ച ശ്രീ. പി.എച്ച് കുര്യന്‍ ഐ.എ .എസ് അഭിപ്രായപ്പെട്ടു.